കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ഒ.പി. ടിക്കറ്റ് വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് രോഗികളുടെയും ബന്ധുക്കളുടെയും ശക്തമായ പ്രതിഷേധം. ചികിത്സ തേടിയെത്തിയ നൂറുകണക്കിന് ആളുകളാണ് ടിക്കറ്റ് ലഭിക്കാതെ മണിക്കൂറുകളോളം ക്യൂവിൽ നിന്ന് വലഞ്ഞത്.
വ്യാപക പരാതി ഉയർന്നിട്ടും ഒ.പി. ടിക്കറ്റ് വിതരണം പുനരാരംഭിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നാണ് രോഗികൾ ആരോപിക്കുന്നത്. പുലർച്ചെ മുതൽ കാത്തുനിന്ന പ്രായമായവരും ഗുരുതര അസുഖമുള്ളവരും ഇതോടെ കടുത്ത ദുരിതത്തിലായി. സംഭവത്തെ തുടർന്ന് ആശുപത്രി പരിസരത്ത് രോഗികളുടെയും ബന്ധുക്കളുടെയും കടുത്ത അമർഷവും പ്രതിഷേധവും പുകയുകയാണ്.
