Zygo-Ad

ഇടിമിന്നലിൽ കണ്ണൂർ ജില്ലയിൽ വ്യാപക നാശനഷ്ടം; തളിപ്പറമ്പ് ജുമാഅത്ത് പള്ളിക്കും വീടുകൾക്കും കേടുപാട്


തളിപ്പറമ്പ്: കണ്ണൂർ ജില്ലയിൽ ശക്തമായ മഴയ്ക്കൊപ്പം ഉണ്ടായ കനത്ത ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. വ്യാഴാഴ്ച ഉണ്ടായ ഇടിമിന്നലിൽ തളിപ്പറമ്പ് ജുമാഅത്ത് പള്ളിയുടെ മുകളിലെ മിനാരത്തിന് സമീപം കേടുപാടുകൾ സംഭവിച്ചു. മിന്നലേറ്റതിനെ തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണവും പൂർണ്ണമായി തടസ്സപ്പെട്ടു.

ചൂളിയാട് ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ചുമർ ഇടിഞ്ഞുവീണു. മേഖലയിൽ കനത്ത മരങ്ങൾ കടപുഴകി വീണ് പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മട്ടന്നൂർ കൊളപ്പയിൽ ശക്തമായ കാറ്റിൽ മിന്നൽ ചുഴലി അനുഭവപ്പെട്ടതായും റിപ്പോർട്ടുണ്ട്.

തുടർച്ചയായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടോയെന്ന് റവന്യൂ അധികൃതർ പരിശോധിച്ചുവരികയാണ്.



Previous Post Next Post