Zygo-Ad

യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു: തെയ്യം കലാകാരനായ യുവാവ് പരിയാരത്ത് അറസ്റ്റിൽ


പരിയാരം: ഭർതൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി നഗ്നയായി വീഡിയോ കോൾ ചെയ്യിക്കുകയും അതിന്റെ സ്ക്രീൻഷോട്ടുകൾ എടുത്ത് സുഹൃത്തുക്കൾക്ക് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. തിമിരി സ്വദേശിയും തെയ്യം കലാകാരനുമായ ലിജേഷ് (39) ആണ് പിടിയിലായത്.

കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്ത് പരിധിയിലെ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. വീണ്ടും വീഡിയോ കോൾ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് യുവതി വഴങ്ങാതെ വന്നതോടെയാണ് ഇയാൾ ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചുനൽകിയത്.

സംഭവത്തിൽ ഇയാളുടെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു. നഗ്നചിത്രങ്ങൾ വാങ്ങി പ്രചരിപ്പിച്ച സുഹൃത്തുക്കളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.



Previous Post Next Post