Zygo-Ad

തളിപ്പറമ്പിൽ വീടിനകത്ത് പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു


തളിപ്പറമ്പ്: വീടിനകത്ത് നിന്ന് പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരണമടഞ്ഞു. പടപ്പേങ്ങാട്ടെ കേബിൾ ഓപ്പറേറ്റർ കാടൻവീട്ടിൽ കെ. രാജേഷിന്റെ ഭാര്യ പ്രവീണ മോഹൻ (31) ആണ് കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രിയിൽ വെച്ച് മരിച്ചത്.

ഒക്ടോബർ അഞ്ചിന് രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. വീടിനകത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ പ്രവീണയെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി ഒൻപതോടെ ജീവൻ രക്ഷിക്കാനായില്ല. പഴയക്കൽ പി. മോഹന്റെയും രമയുടെയും മകളാണ്. രണ്ട് മക്കളുണ്ട്.

ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് 12 മണി മുതൽ ഒരു മണി വരെ പടപ്പേങ്ങാട്ടെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം സംസ്കാരം പനങ്ങാട്ടൂർ പൊതുശ്മശാനത്തിൽ നടക്കും. തളിപ്പറമ്പ് പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Previous Post Next Post