Zygo-Ad

ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു: കണ്ണൂർ കോക്ടെയിലിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തു

 


കണ്ണൂർ എൻ.എസ്. ടാക്കീസിന് സമീപം പ്രവർത്തിക്കുന്ന കണ്ണൂർ കോക്ടെയിൽ എന്ന സ്ഥാപനത്തിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് കേസെടുത്തു. ഈ സ്ഥാപനത്തിൽ നിന്ന് വിതരണം ചെയ്ത കോക്ടെയിൽ കഴിച്ച് നിരവധി ആളുകൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിലാണ് നിർണായക നടപടി ഉണ്ടായിരിക്കുന്നത്.

സ്ഥാപനത്തിൽ നിന്ന് ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പരിശോധനയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുന്ന ബാക്ടീരിയയുടെ സാന്നിധ്യം ലാബ് റിപ്പോർട്ടിൽ സ്ഥിരീകരിച്ചു.

വിഷബാധയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയവർക്ക് കടയുടമയിൽ നിന്ന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള പ്രത്യേക വകുപ്പുകളും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.




Previous Post Next Post