Zygo-Ad

കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഒക്ടോബർ 7) വൈദ്യുതി മുടങ്ങും


കണ്ണൂർ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജില്ലയിലെ വിവിധ സെക്ഷനുകൾക്ക് കീഴിൽ ഇന്ന് (07/10/2026) വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളും സമയവും:

 * കൊളച്ചേരി: രാവിലെ 9:30 മുതൽ വൈകീട്ട് 5:00 വരെ ചേലേരി സ്കൂൾ. രാവിലെ 10:00 മുതൽ വൈകീട്ട് 5:00 വരെ സി.ആർ.സി. പെരുമാച്ചേരി. രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 2:00 വരെ പറശ്ശിനി പാലം, പറശ്ശിനി റോഡ്, കെ.എം. സ്റ്റീൽ, സലാം പീടിക ട്രാൻസ്ഫോമർ പരിധി.

 * മയ്യിൽ: രാവിലെ 8:00 മുതൽ വൈകീട്ട് 5:00 വരെ മേച്ചേരി, ലളിത ഓയിൽ മിൽ ട്രാൻസ്ഫോമർ പരിധി.

 * ചാലോട്: രാവിലെ 8:00 മുതൽ 11:00 വരെ അയ്യത്താൻ. രാവിലെ 10:00 മുതൽ വൈകീട്ട് 3:30 വരെ കൂടാളി പോസ്റ്റ് ഓഫീസ് ട്രാൻസ്ഫോമർ പരിധി.

 * ഏച്ചൂർ: രാവിലെ 8:30 മുതൽ 11:30 വരെ മുണ്ടേരി പഞ്ചായത്ത്, കൊട്ടാനച്ചേരി. രാവിലെ 11:30 മുതൽ ഉച്ചയ്ക്ക് 12:00 വരെ ശിവശക്തി. ഉച്ചയ്ക്ക് 12:00 മുതൽ 2:00 വരെ സ്വദേശ്. ഉച്ചയ്ക്ക് 12:00 മുതൽ വൈകീട്ട് 3:00 വരെ കമാൽ പീടിക, വീനസ് ക്ലബ്ബ് ട്രാൻസ്ഫോമർ പരിധി.

 * ഇരിക്കൂർ: രാവിലെ 9:00 മുതൽ വൈകീട്ട് 5:00 വരെ പടപ്പക്കരി, അടിച്ചേരി, ബ്ലാത്തൂർ വയൽ ട്രാൻസ്ഫോമർ പരിധി.

 * ശ്രീകണ്ഠപുരം: രാവിലെ 9:00 മുതൽ വൈകീട്ട് 5:00 വരെ ചെങ്ങളായി, മുങ്ങം, എസ്.ഇ.എസ്. ജംഗ്ഷൻ, തുമ്പേനി, എക്സോട്ടിക് വാട്ടർ പ്ലാന്റ് ട്രാൻസ്ഫോമർ പരിധി.



Previous Post Next Post