മയ്യിൽ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എം.പിമാർ നടത്തുന്ന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് പ്രവർത്തകർ മയ്യിൽ ടൗണിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി. ശശിധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡി.സി.സി. സെക്രട്ടറി കെ.സി. ഗണേശൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ, കെ.പി. ചന്ദ്രൻ, എ.കെ. ബാലകൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗം യൂസഫ് പാലക്കൽ, നാസർ കോറളായി തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിച്ചു.
