Zygo-Ad

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു; ചികിത്സാപിഴവെന്ന് കുടുംബം

 


കണ്ണൂര്‍: പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു. ഇരിട്ടി സ്വദേശി ഫാത്തിമ (47) ആണ് മരിച്ചത്. സംഭവത്തിൽ ഡോക്ടർക്ക് ചികിത്സാപിഴവ് സംഭവിച്ചതായി ആരോപിച്ച് കുടുംബം പരിയാരം പൊലീസിൽ പരാതി നൽകി.

ശസ്ത്രക്രിയക്കിടെ രോഗിയുടെ ആരോഗ്യനില വഷളായ വിവരം സർജറി ചെയ്ത ഡോക്ടർ ബന്ധുക്കളെ അറിയിച്ചില്ലെന്നും വിവരങ്ങൾ കൃത്യമായി പങ്കുവെക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നുമാണ് പ്രാഥമിക നിഗമനം.

കുടുംബത്തിന്റെ പരാതിക്ക് പിന്നാലെ സംഭവത്തിൽ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

 

Previous Post Next Post