Zygo-Ad

കണ്ണൂർ പ്രസ് ക്ലബ്ബ് റോഡിലെ കവർച്ച: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു


കണ്ണൂർ: പ്രസ് ക്ലബ്ബ് റോഡിലെ വിവിധ കടകളിൽ നിന്ന് സാധനങ്ങളും പണവും കവർന്ന കേസിലെ പ്രതിയെ പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തമിഴ്‌നാട് കൃഷ്ണപാളയം സ്വദേശി ജോൺദുരൈ പാളത്തെയാണ് അന്വേഷണസംഘം തെളിവെടുപ്പിനായി എത്തിച്ചത്.

കണ്ണൂർ ടൗൺ എസ്.ഐ. പി. ഉണ്ണികൃഷ്‌ണന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. കൊല്ലത്ത് വച്ച് മറ്റൊരു കേസിൽ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് കണ്ണൂരിലെ പ്രസ് ക്ലബ്ബ് റോഡിൽ നടന്ന കവർച്ചയെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിക്കുന്നത്. തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയാണ് കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.

 

Previous Post Next Post