കണ്ണൂർ: എൽ. ടി. എ. ബി. സി. (LT ABC) ലൈൻ പ്രവൃത്തികൾ നടക്കുന്നതിനാൽ കണ്ണൂർ സെക്ഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഒക്ടോബർ 2) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
വൈദ്യുതി ഭവന് പിൻവശം, സന്നിധാൻ, ആൽഫാ ചേമ്പർ, സൂര്യ അപ്പാർട്ട്മെന്റ്, സബ് രജിസ്ട്രാർ ഓഫീസ്, പ്രസ്റ്റീജ് സെന്റർ, നോബിൾ ആർക്കേഡ്, രാമാനന്ദ ഓയിൽ മിൽ, സൂര്യ സിൽക്സ്, റബ്കോ, ബി. എസ്. എൻ. എൽ. ഭവൻ, സൗത്ത് പ്ലാസ, സൗത്ത് വ്യൂ, ഗാലക്സി കോംപ്ലക്സ്, പ്രീമിയർ ടവർ എന്നീ ഭാഗങ്ങളിലാണ് വൈദ്യുതി മുടങ്ങുകയെന്ന് കെ. എസ്. ഇ. ബി. അധികൃതർ അറിയിച്ചു.
