കണ്ണൂർ: ജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെന്റർ സംഘടിപ്പിക്കുന്ന 'പുതുകാലം പുതുജീവിതം' കണ്ണൂർ ലിറ്റററി ഫെസ്റ്റിന് ഇന്ന് തുടക്കമാകും. വൈകിട്ട് അഞ്ചിന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും.
രാവിലെ പത്തിന് 'ഗാന്ധിജിയുടെ സമകാലിക പ്രസക്തി' എന്ന വിഷയത്തിൽ എം എൻ കാരശേരി നടത്തുന്ന പ്രഭാഷണത്തോടെയാണ് പരിപാടികൾ ആരംഭിക്കുന്നത്. തുടർന്ന് 11.30ന് 'കാലം കലാപം' എന്ന വിഷയത്തിൽ എൻ പി സജീഷും, ഉച്ചയ്ക്ക് രണ്ടിന് 'എഴുത്തും ജീവിതവും' വിഷയത്തിൽ ഡോ. സോണിയാ ചെറിയാൻ, ഡോ. എ കെ ജയശ്രീ എന്നിവരും സംസാരിക്കും. വൈകിട്ട് 3.30ന് 'നിർമിത ബുദ്ധി' എന്ന വിഷയത്തിൽ ജെ പ്രഭാഷ് പ്രഭാഷണം നടത്തും.