Zygo-Ad

ട്രെയിനിൽ വിദ്യാർത്ഥിനിയെ ശല്യം ചെയ്തെന്ന പരാതി; നാല് സൈനികർക്കെതിരെ കണ്ണൂർ റെയിൽവേ പോലീസ് കേസെടുത്തു


കണ്ണൂർ: രാജധാനി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിനിയോട് മദ്യപിച്ചെത്തി അപമര്യാദയായി പെരുമാറിയ കേസിൽ നാല് സൈനികർക്കെതിരെ കണ്ണൂർ റെയിൽവേ പോലീസ് കേസെടുത്തു. കണ്ണൂർ സ്വദേശികളായ മിഥുൻ, പ്രതീഷ് കുമാർ, തിരുവനന്തപുരം സ്വദേശി വിഷ്ണു, മുക്കം സ്വദേശി ബോണി എന്നിവർക്കെതിരെയാണ് കേസ് എടുത്തത്.

കഴിഞ്ഞദിവസം വൈകിട്ടോടെയാണ് സംഭവം. ഡൽഹിയിൽ നിന്നും നാട്ടിലേക്ക് വരികയായിരുന്ന വിദ്യാർത്ഥിനിയെ മദ്യലഹരിയിലായിരുന്ന സൈനികർ അതേ ബോഗിയിൽ വെച്ച് ശല്യം ചെയ്യുകയായിരുന്നു. തുടർന്ന് പെൺകുട്ടി ട്രെയിനിലെ ടി.ടി.ഇ.യോട് പരാതിപ്പെട്ടു. ടി.ടി.ഇ. വിവരമറിയിച്ചതിനെ തുടർന്ന് ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പോലീസ് സംഘമെത്തി നാലുപേരെയും കസ്റ്റഡിയിലെടുത്തു.

ടെറിട്ടോറിയൽ ആർമി ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന സൈനികർ അവധിക്ക് നാട്ടിലേക്ക് വരുന്ന വഴിയാണ് സംഭവം. കസ്റ്റഡിയിലെടുത്ത സൈനികർക്ക് പോലീസ് നോട്ടീസ് നൽകിയ ശേഷം വിട്ടയച്ചു.



Previous Post Next Post