Zygo-Ad

കണ്ണൂർ കാൽടെക്സിൽ കോക്ക്‌ടെയിൽ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


കണ്ണൂർ: കണ്ണൂർ നഗരത്തിൽ കോക്ക്‌ടെയിൽ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. സംഭവത്തിൽ എട്ട് പേരെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാൽടെക്സ് എൻ.എസ്. ടാക്കീസിന് സമീപത്തെ കോക്ക്‌ടെയിൽ കടയിൽ നിന്ന് തിങ്കളാഴ്ച വൈകിട്ട് ജ്യൂസ് കുടിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റതായി പരാതിയുള്ളത്.

ശരീരസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സ തേടിയവർ കണ്ണൂർ ഭക്ഷ്യസുരക്ഷാ അധികൃതർക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ കടയിൽ പരിശോധന നടത്തുകയും സാമ്പിളുകൾ ശേഖരിച്ച് കൂടുതൽ പരിശോധനയ്ക്കായി ലാബിലേക്ക് അയക്കുകയും ചെയ്തു. പരിശോധനാ ഫലം വന്ന ശേഷമേ തുടർന്നുള്ള നടപടികളിലേക്ക് കടക്കൂ എന്ന് അധികൃതർ 



Previous Post Next Post