Zygo-Ad

കണ്ണൂർ കോട്ടയിൽ വച്ച് 10 വർഷം മുമ്പ് കാണാതായ മകളെ കണ്ടെത്താൻ ആഭ്യന്തരമന്ത്രിക്ക് പിതാവിന്റെ പരാതി


കണ്ണൂർ: പത്ത് വർഷം മുമ്പ് കാണാതായ 19 കാരിയായ മകൾ ഹസ്രത്തിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പിതാവ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. കണ്ണൂർ കുറ്റ്യാട്ടൂർ സ്വദേശിയായ മുഹമ്മദലിയാണ് മകളെ കണ്ടെത്താൻ ഇടപടണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്.

2016 സെപ്റ്റംബർ 18-നാണ് കണ്ണൂർ കോട്ട കാണാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ബിരുദ വിദ്യാർത്ഥിയായ ഹസ്രത്ത് തിരിച്ചെത്താതായത്. തുടർന്ന് മയ്യിൽ പൊലീസിൽ പരാതി നൽകുകയും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് ഉൾപ്പെടെ നിവേദനം നൽകുകയും ചെയ്തിരുന്നുവെങ്കിലും അന്വേഷണം വഴിമുട്ടിയ അവസ്ഥയിലായിരുന്നുവെന്ന് കുടുംബം വ്യക്തമാക്കുന്നു.

പൊലീസ് അന്വേഷണത്തിൽ ഉണ്ടായ മെല്ലെപ്പോക്ക് അവസാനിപ്പിച്ച് മകളെ കണ്ടെത്തുന്നതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് പിതാവ് മുഹമ്മദാലി ആഭ്യന്തരമന്ത്രിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്. മകൾ ജീവിച്ചിരിപ്പുണ്ടെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഈ കുടുംബം.

 

Previous Post Next Post