Zygo-Ad

ഏഴിമല നാവിക അക്കാദമിയിൽ വൻ സുരക്ഷാ വീഴ്ച; വ്യാജ രേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ



കണ്ണൂർ: അതീവ സുരക്ഷാ മേഖലയായ ഏഴിമല നാവിക അക്കാദമിയിൽ വ്യാജ രേഖകൾ ചമച്ച് ജോലി ചെയ്തുവന്ന ബംഗ്ലാദേശ് പൗരൻ പിടിയിലായി. ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന വ്യാജ രേഖകളുമായാണ് ഇയാൾ ഇവിടെ ജോലി ചെയ്തിരുന്നത്. ബിപ്ലബ് സോറൻ (32) എന്ന പേരിലുള്ള വ്യാജ ആധാർ കാർഡും ബംഗാളിലെ മുർഷിദാബാദ് പൊലീസിന്റെ പേരിലുള്ള വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഇയാളിൽ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ ഒരു വർഷമായി നാവികസേനയുടെ ലോൺട്രി വിഭാഗത്തിൽ ഇയാൾ ജോലി ചെയ്തുവരികയായിരുന്നു.

രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം കണ്ണൂർ നഗരത്തിലെ സ്പായിൽ വ്യാജ രേഖകളോടെ ജോലി ചെയ്ത അഞ്ച് ബംഗ്ലാദേശി യുവതികളെ ടൗൺ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ ജില്ലയിലുടനീളം പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

 

Previous Post Next Post