Zygo-Ad

യാത്രാരേഖകളില്ലാതെ കണ്ണൂരിൽ താമസിച്ച് വന്ന മൂന്ന് ബംഗ്ലാദേശ് വനിതകൾ പിടിയിൽ

 


കണ്ണൂർ: മതിയായ യാത്രാരേഖകളില്ലാതെ ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ച് കണ്ണൂരിൽ താമസിച്ചുവന്ന മൂന്ന് ബംഗ്ലാദേശ് വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് സ്വദേശിനികളായ തസ്ലീമ ഖാത്തൂൺ, മോയിന ഖാത്തൂൺ, നസ്മ അക്തർ എന്നിവരാണ് പിടിയിലായത്.

കണ്ണൂർ ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പരത്തിന്റെ നിർദ്ദേശപ്രകാരം എസ്ഐ ടി.കെ. അഖിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കണ്ണൂരിലെ ഒരു സ്പായിൽ ജോലി ചെയ്തുവന്ന ഇവർ കക്കാട് ഒണ്ടേൻപറമ്പിന് സമീപത്തെ വാടക ക്വാർട്ടേഴ്സിലാണ് താമസിച്ചിരുന്നത്. ഇന്ത്യയിലേക്കുള്ള പാസ്പോർട്ടോ വിസയോ ഇല്ലാതെയാണ് ഇവർ താമസിച്ചുവന്നതെന്ന് പോലീസ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ഇവരെങ്ങനെയാണ് രാജ്യാതിർത്തി കടന്ന് കണ്ണൂരിലെത്തിയതെന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി.

 

Previous Post Next Post