Zygo-Ad

ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ യുവാവ് കടലിൽ വീണ് മരിച്ചു


കണ്ണൂർ: തോട്ടട ഏഴരക്കടപ്പുറത്ത് ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ കാൽതെറ്റി കടലിൽ വീണ് യുവാവ് മരിച്ചു. ഏഴര സ്വദേശി റഫീഖ് (38) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. കടൽഭിത്തിയിൽ നിന്ന് ചൂണ്ടയിടുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസിന്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



Previous Post Next Post