Zygo-Ad

കണ്ണൂർ ധർമ്മശാലയിൽ വിവാഹാലോചനയിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് യുവതിക്ക് നേരെ ക്രൂരമായ ആക്രമണം


കണ്ണൂർ: ധർമ്മശാലയിൽ വിവാഹ ആലോചനയിൽ നിന്ന് പിന്മാറിയതിലുള്ള വൈരാഗ്യത്തെ തുടർന്ന് യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. സംഭവത്തിൽ ധർമ്മശാല സ്വദേശിയായ യുവാവിനെതിരെ യുവതിയും പ്രതിശ്രുത വരനും തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.

ആക്രമണത്തിനിടെ പ്രതി ശരീരത്തിൽ കടിച്ച് പരിക്കേൽപ്പിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ പരിക്കേറ്റ യുവതിയെ കണ്ണൂരിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് ആശുപത്രിയിലെത്തി യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, സംഭവത്തിൽ പരാതിക്കാരായ യുവതിക്കും പ്രതിശ്രുത വരനുമെതിരെ തളിപ്പറമ്പ് പോലീസ് എതിർ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥലത്തുണ്ടായ തർക്കത്തെയും കൈയേറ്റത്തെയും കുറിച്ച് ഇരുവിഭാഗങ്ങളിൽ നിന്നും പരാതി ലഭിച്ച സാഹചര്യത്തിലാണ് കേസെടുത്തതെന്നും സംഭവത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.



Previous Post Next Post