Zygo-Ad

ട്രെയിൻ യാത്രക്കാരിയുടെ ബാഗും മൊബൈൽ ഫോണും കവർന്ന കേസിൽ വടകര സ്വദേശി പിടിയിൽ




കണ്ണൂർ: തീവണ്ടി യാത്രക്കാരിയുടെ ബാഗും മൊബൈൽ ഫോണും കവർന്ന കേസിൽ വടകര സ്വദേശി കണ്ണൂർ റെയിൽവേ പൊലീസിന്റെ പിടിയിലായി. വടകര മേപ്പയിൽ കല്ലുനിരപറമ്പത്ത് പ്രവീൺ (31) ആണ് അറസ്റ്റിലായത്.

ഇടുക്കി ആലക്കോട് കീമറ്റത്തിൽ ഹൗസിൽ അൽഫോൺസ റെനിയുടെ ബാഗാണ് മോഷണം പോയത്. ഹരിദ്വാറിൽ നിന്ന് എറണാകുളത്തേക്ക് മംഗള എക്സ്പ്രസിൽ യാത്ര ചെയ്യവേ, ട്രെയിൻ കണ്ണൂരിലെത്തിയപ്പോഴായിരുന്നു സംഭവം. 30,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ, 1,500 രൂപയുടെ പവർബാങ്ക്, തിരിച്ചറിയൽ രേഖകൾ, 3,000 രൂപ എന്നിവയടങ്ങിയ ബാഗാണ് നഷ്ടപ്പെട്ടത്.

കണ്ണൂർ റെയിൽവേ പൊലീസ് സി.ഐ സന്തോഷിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ, സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

Previous Post Next Post