Zygo-Ad

തളിപ്പറമ്പിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി


തളിപ്പറമ്പ്: തളിപ്പറമ്പ് കുറ്റേരി നെല്ലിപ്പറമ്പ് സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി. നെല്ലിപ്പറമ്പ് സ്വദേശി ബാബു ജോസിന്റെ മകൾ ആൻ മരിയ ജോസ് (17) നെയാണ് കാണാതായത്. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് ആൻ മരിയ.

ഇന്നലെ രാവിലെ എട്ടരയോടെ വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി പിന്നീട് തിരിച്ചെത്തിയിട്ടില്ലെന്ന് കുടുംബം പരാതിയിൽ പറയുന്നു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം തളിപ്പറമ്പ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.



Previous Post Next Post