പയ്യന്നൂർ: കാണാതായ യുവതിയുടെ മൃതദേഹം പെരുമ്പ പുഴയിൽ നിന്ന് കണ്ടെത്തി. പയ്യന്നൂർ ടൗണിലെ സ്വകാര്യ മാളിലെ ജീവനക്കാരിയും കോറോം കാനായി മുക്കൂട് സ്വദേശിനിയുമായ സി. ശ്രുതി (24) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം മുതലാണ് ശ്രുതിയെ കാണാതായത്. ബന്ധുക്കളുടെയും പോലീസിന്റെയും പരാതിയെ തുടർന്ന് പയ്യന്നൂർ ഫയർ സ്റ്റേഷൻ ഓഫീസർ സി. പി. രാജേഷിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. അടുത്ത ദിവസങ്ങളിൽ വിവാഹം നടക്കാനിരിക്കെയാണ് ദാരുണ സംഭവം. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പയ്യന്നൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
