Zygo-Ad

പിണറായി വിജയന്റെ വീടിന് മുന്നിലെ 'ജീപ്പ് സ്റ്റേഷൻ' മാറ്റി; പകരം പുതിയ ഷെൽട്ടർ നിർമ്മിക്കും


കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പിണറായി പാണ്ട്യാലമുക്കിലെ 'പ്രവിക്' വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന പൊലീസ് ജീപ്പ് മാറ്റി. കാവൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് വിശ്രമിക്കാനും ഷെൽട്ടറായും ഉപയോഗിച്ചിരുന്ന വാഹനമാണ് എ.ആർ ക്യാമ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി കെട്ടിവലിച്ച് കൊണ്ടുപോയത്.

വർഷങ്ങളായി പ്രവർത്തനരഹിതമായി വഴിയിൽ കിടന്നിരുന്ന ഈ വാഹനം മിനി പൊലീസ് സ്റ്റേഷനായാണ് അറിയപ്പെട്ടിരുന്നത്. ജീപ്പ് മാറ്റിയെങ്കിലും സുരക്ഷാ ജീവനക്കാരെ പിൻവലിച്ചിട്ടില്ല. നിലവിലുള്ള പൊലീസുകാർക്ക് വിശ്രമിക്കാനും ഡ്യൂട്ടി ചെയ്യാനുമായി പുതിയ ഷെൽട്ടർ നിർമ്മിക്കുമെന്ന് കമ്മീഷണർ അറിയിച്ചു.



Previous Post Next Post