Zygo-Ad

ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി പിടിയിൽ


കണ്ണൂർ: ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 16 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കണ്ണൂർ സിറ്റി പോലീസ് പിടികൂടി. 2010-ൽ പറശ്ശിനിക്കടവ് മാങ്കടവിലെ ജലാലിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ വാഴയിൽ മുഹമ്മദ് അലിയാണ് അറസ്റ്റിലായത്.

കാസർഗോഡ് ഉപ്പളയിൽ രഹസ്യമായി താമസിച്ച് വരികയായിരുന്ന ഇയാളെ സിറ്റി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു. കേസിനുശേഷം ഒളിവിൽ പോയ പ്രതിയെ പോലീസിന് പിടികൂടാൻ സാധിച്ചിരുന്നില്ല. കോടതി പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പിടിയിലായ മുഹമ്മദ് അലിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Previous Post Next Post