കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനെ മർദ്ദിച്ച സംഭവത്തിൽ പ്രിസൺ ഓഫീസർക്കെതിരെ കേസെടുത്ത് പോലീസ്. ജയിലിലെ തടവുകാരനായ ജലാലുദ്ദീൻ ഉൾപ്പെടെ നാല് പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രിസൺ ഓഫീസർ ജിഷ്ണുവിനെതിരെയാണ് കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിനെ തുടർന്നാണ് പോലീസ് നടപടികളിലേക്ക് കടന്നത്. തടവുകാരെ തടഞ്ഞുവെച്ച് ക്രൂരമായി മർദ്ദിച്ചുവെന്നാണ് പരാതി. സംഭവത്തിൽ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.
