Zygo-Ad

29 വർഷമായി ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളി കണ്ണൂർ സിറ്റി പോലീസിന്റെ പിടിയിൽ


കണ്ണൂർ: വധശ്രമക്കേസിൽ 29 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ കണ്ണൂർ സിറ്റി പോലീസ് പിടികൂടി. അഴീക്കോട് മീൻകുന്ന് സ്വദേശി തായകത്ത് ഫസലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

1997-ൽ അഴീക്കോട് സ്വദേശിയായ സുനിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഫസൽ. സംഭവത്തിന് ശേഷം കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയ ഇയാൾ മുങ്ങുകയും വിദേശത്തേക്ക് കടക്കുകയുമായിരുന്നു.

കേസിൽ വർഷങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പ്രതിയെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സിറ്റി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ വലയിലാക്കിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Previous Post Next Post