Zygo-Ad

തളിപ്പറമ്പിൽ വീട്ടിലെ കുളിമുറിയിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി


തളിപ്പറമ്പ്: വീടിനുള്ളിലെ കുളിമുറിയിലെ ബക്കറ്റിൽ ചുറ്റിപ്പിണഞ്ഞിരുന്ന വൻ മൂർഖൻ പാമ്പിനെ വനംവകുപ്പിന്റെ റെസ്ക്യൂ ടീം പിടികൂടി. കൂവോട് ആയുർവേദ ആശുപത്രിക്കു സമീപത്തെ വി. ബാലകൃഷ്ണന്റെ വീട്ടിലെ കുളിമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി ബക്കറ്റിൽ നിന്നും വെള്ളമെടുക്കാൻ കയറിയപ്പോഴാണ് വീട്ടുകാരൻ പാമ്പിനെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉടൻ തന്നെ തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു.

റേഞ്ച് ഓഫീസർ പി.വി. സനൂപ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം വനംവകുപ്പിന്റെയും 'മാർക്കിന്റെയും' അംഗീകൃത റെസ്ക്യൂവറായ അനിൽ തൃച്ചംബരം സ്ഥലത്തെത്തിയാണ് പാമ്പിനെ സുരക്ഷിതമായി പിടികൂടിയത്. തുടർന്ന് ഇതിനെ വനമേഖലയിലേക്ക് തുറന്നുവിട്ടു.

കഴിഞ്ഞ ദിവസങ്ങളിലും തളിപ്പറമ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാമ്പുകളെ പിടികൂടിയിരുന്നു. പട്ടുവം കാവുങ്കലിലെ കെ. അനിൽദാസിന്റെയും മുയ്യം വരഡൂൽ അമ്പലത്തിനു സമീപത്തെ ജയരാജന്റെയും വീടുകളിൽ നിന്നും അനിൽ തൃച്ചംബരം തന്നെയാണ് പാമ്പുകളെ പിടികൂടിയത്.

 



Previous Post Next Post