Zygo-Ad

പാലക്കാട് ഡിവിഷൻ വിഭജന നീക്കം: കണ്ണൂരിൽ റെയിൽ യാത്രക്കാരുടെ പ്രതിഷേധ ധർണ്ണയും രക്തപ്പൊട്ടൊപ്പ് ശേഖരണവും നടത്തി


കണ്ണൂർ: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച് മലബാറിന്റെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ (NMRPC) നേതൃത്വത്തിൽ കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ ധർണ്ണയും ബ്ലഡ് സിഗ്നേച്ചർ (രക്തപ്പൊട്ടൊപ്പ്) ക്യാമ്പയിനും സംഘടിപ്പിച്ചു.

പ്രതിഷേധ ധർണ്ണ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ ഉദ്ഘാടനം ചെയ്തു. എൻ.എം.ആർ.പി.സി. ചെയർമാൻ അഡ്വ. റഷീദ് കവ്വായി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ, കോ-ഓർഡിനേറ്റർ ആർട്ടിസ്റ്റ് ശശികല, റെയിൽവേ കൺസൾട്ടേറ്റീവ് അംഗം പി. വിജിത്ത് കുമാർ, വി. ദേവദാസ്, വി.പി. സുഭാഷ്, അജയകുമാർ കരിവെള്ളൂർ, വി.ഇ. പരമേശ്വരൻ നമ്പൂതിരി, വസന്ത് പള്ളിയാംമൂല, കെ. മോഹനൻ, ടി. സുരേഷ് കുമാർ, സൗമി ഇസബൽ, എ. ഭരതൻ, എം.കെ. അബ്ദുൾ ഗഫൂർ, എ.വി. ഗോപാലകൃഷ്ണൻ, അഹമ്മദ് അഷ്റഫ് പാറക്കണ്ടി, സാദിഖ് താണ, പി.ഡി. ജോൺസൺ, ജി. ബാബു തുടങ്ങിയവർ ധർണ്ണയിൽ സംസാരിച്ചു.

പാലക്കാട് ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര നീക്കത്തിൽ നിന്നും റെയിൽവേ അധികൃതർ പിന്തിരിയണമെന്നും മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.



Previous Post Next Post