Zygo-Ad

കണ്ണൂരിൽ എക്സൈസിന്റെ 'ഓപ്പറേഷൻ തണ്ടർ': എം.ഡി.എം.എയുമായി യുവാവ് പിടിയിൽ


കണ്ണൂർ: കക്കാട് ഭാഗത്ത് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ മാരക രാസലഹരിമരുന്നായ എം.ഡി.എം.എയുമായി (MDMA) യുവാവ് പിടിയിലായി. കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി എം. അജ്മലിനെയാണ് (30) 5.530 ഗ്രാം എം.ഡി.എം.എയുമായി എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.

ലഹരി വിൽപനയ്‌ക്കെതിരെ എക്സൈസ് വകുപ്പ് ശക്തമായി നടത്തിവരുന്ന 'ഓപ്പറേഷൻ തണ്ടർ' പരിശോധനയുടെ ഭാഗമായാണ് അറസ്റ്റ്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. ഷാജിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ ആർ.പി. അബ്ദുൾ നാസർ, അജ്മൽ, സി. അജിത്ത്, പ്രിവന്റീവ് ഓഫീസർ പി.പി. സുഹൈൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വി. ഗണേഷ് ബാബു, എം.വി. സുജേഷ് എന്നിവരും പങ്കെടുത്തു.

പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രദേശത്ത് ലഹരിമരുന്ന് എത്തിച്ചുനൽകുന്ന പ്രധാന ശൃംഖലകളെക്കുറിച്ചുള്ള അന്വേഷണം എക്സൈസ് ഊർജിതമാക്കിയിട്ടുണ്ട്.



Previous Post Next Post