Zygo-Ad

ഓപ്പറേഷൻ തൂഫാൻ: കണ്ണൂരിൽ 8 കിലോയിലേറെ കഞ്ചാവുമായി മാണിയൂർ സ്വദേശി പിടിയിൽ

 കണ്ണൂർ: റെയിൽവേ സ്റ്റേഷന് മുൻവശത്തുനിന്ന് 8.325 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടപ്പിലാക്കിയ മിന്നൽ പരിശോധനയിലാണ് മാണിയൂർ പള്ളിയത്ത് സ്വദേശി കെ.കെ. മൻസൂർ (33) പിടിയിലായത്.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെയായിരുന്നു അറസ്റ്റ്. ട്രോളി ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കടത്താൻ ശ്രമിച്ചത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരം കണ്ണൂർ എ.സി.പി. ആസാദ് എം.വി., കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടംബേത്ത് എന്നിവരുടെ മേൽനോട്ടത്തിൽ എസ്.ഐ.മാരായ നിജേഷ്, ജയദേവൻ, എസ്.സി.പി.ഒമാരായ ശരത്, അജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

 

Previous Post Next Post