Zygo-Ad

കണ്ണൂർ സെൻട്രൽ ജയിലിൽ കുപ്പിയിലാക്കി കുഴിച്ചിട്ട നിലയിൽ രണ്ടു മൊബൈൽ ഫോണുകൾ കണ്ടെത്തി

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ വളപ്പിൽ കുപ്പിയിലാക്കി കുഴിച്ചിട്ട നിലയിൽ രണ്ടു മൊബൈൽ ഫോണുകൾ കണ്ടെത്തി. ജയിലിലെ ആറാം ബ്ലോക്കിന്റെ പിൻഭാഗത്ത് നിന്നാണ് ജയിൽ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ ഫോണുകൾ കണ്ടെടുത്തത്.

പ്ലാസ്റ്റിക് കുപ്പിക്കുള്ളിൽ ഒളിപ്പിച്ച് നിലത്തു കുഴിച്ചിട്ട രീതിയിലായിരുന്നു ഫോണുകൾ. തടവുകാർക്ക് ഫോണുകൾ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചും ആർക്കൊക്കെ വേണ്ടിയാണ് ഇവ എത്തിച്ചതെന്നതിനെക്കുറിച്ചും ജയിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിൽ ജയിൽ സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ജയിലിലേക്ക് മൊബൈൽ ഫോണുകൾ കടത്തിയതിന് പിന്നിൽ പുറത്തുനിന്നുള്ളവരുടെ സഹായമുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്.



Previous Post Next Post