കണ്ണൂർ: കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആവശ്യങ്ങൾക്കായി മികച്ച പ്രവർത്തനക്ഷമതയുള്ള അഞ്ച് സീറ്റ് എ.സി വാഹനം ഡ്രൈവർ ഇല്ലാതെ വാടകയ്ക്ക് നൽകുന്നതിന് താല്പര്യമുള്ള വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു.
പ്രതിമാസം 2000 കിലോമീറ്റർ വരെ ഓടുന്നതിന് അനുവദിക്കാവുന്ന പരമാവധി തുക 30,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ഈ പരിധിക്കുള്ളിൽ നിന്നുകൊണ്ട് എത്ര രൂപയ്ക്ക് കരാർ ഏറ്റെടുക്കാൻ സാധിക്കുമെന്ന് ക്വട്ടേഷനിൽ വ്യക്തമാക്കണം.
താത്പര്യമുള്ളവർക്ക് സെപ്റ്റംബർ 23-ന് ഉച്ചയ്ക്ക് 12 മണി വരെ ക്വട്ടേഷൻ സമർപ്പിക്കാവുന്നതാണ്. ലഭിച്ച ക്വട്ടേഷനുകൾ അന്നേദിവസം ഉച്ചയ്ക്ക് 2 മണിക്ക് തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കണ്ണൂർ - 670002. ഫോൺ: 0497-2700231, ഇമെയിൽ: kannurdio@gmail.com.
