കണ്ണൂർ താവക്കര പുതിയ ബസ് സ്റ്റാൻഡിന് സമീപം പത്തി വിടർത്തിയ നിലയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. തിരക്കേറിയ പ്രദേശത്ത് പാമ്പിനെ കണ്ടത് യാത്രക്കാരിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. വിവരമറിഞ്ഞതിനെ തുടർന്ന് വനംവകുപ്പിന്റെ സ്നേക് റെസ്ക്യൂവർ സ്ഥലത്തെത്തി പാമ്പിനെ സുരക്ഷിതമായി പിടികൂടി മാറ്റിയതോടെയാണ് ജനങ്ങളുടെ ആശങ്ക ഒഴിവായത്.
