Zygo-Ad

കണ്ണൂരിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാർത്ഥിനികളെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു; ബസ് ജീവനക്കാർ കസ്റ്റഡിയിൽ



കണ്ണൂർ: നഗരത്തിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന രണ്ട് വിദ്യാർത്ഥിനികളെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു. പാനൂർ സ്വദേശി ആവണി, ചെറുപ്പറമ്പ് സ്വദേശി സ്നേഹ എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. കണ്ണൂർ താവക്കരയിൽ വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം.

കണ്ണൂർ-വടകര റൂട്ടിലോടുന്ന സ്വകാര്യ ബസ്സാണ് റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനികളെ അമിതവേഗതയിലെത്തി ഇടിച്ചുതെറിപ്പിച്ചത്. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ഇരുവരുടെയും പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

സംഭവത്തെ തുടർന്ന് അപകടമുണ്ടാക്കിയ ബസ്സിന്റെ ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.


Previous Post Next Post