Zygo-Ad

കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ മിനി ജോബ് ഫെയർ സെപ്റ്റംബർ 26ന് നടക്കും


കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26 ശനിയാഴ്ച മിനി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കുന്ന ജോബ് ഫെയറിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ നിരവധിയായ ഒഴിവുകളിലേക്കാണ് അഭിമുഖം നടക്കുന്നത്.

ടെക്നീഷ്യൻ, സെയിൽസ് എക്സിക്യൂട്ടീവ്, എം ഐ എസ് എക്സിക്യൂട്ടീവ്, സർവീസ് അഡ്വൈസർ, കസ്റ്റമർ റിലേഷൻഷിപ് എക്സിക്യൂട്ടീവ്, ഇവാലുവേറ്റർ, മാനേജർ ട്രെയിനി, അഡ്വൈസർ, ജ്വല്ലറി സെയിൽസ്മാൻ, റിസെപ്ഷനിസ്റ്റ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ഹോൾസെയിൽ മാർക്കറ്റിംഗ്, ഹൗസ് കീപ്പിങ് എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

എസ് എസ് എൽ സി, ഐ ടി ഐ, ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ/മെക്കാനിക്കൽ/ഡിജിറ്റൽ മാർക്കറ്റിംഗ് അല്ലെങ്കിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആധാർ അല്ലെങ്കിൽ വോട്ടർ ഐ ഡി പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, 300 രൂപ എന്നിവ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ സ്ലിപ് ഹാജരാക്കി ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0497-2707610, 6282942066 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

 

Previous Post Next Post