Zygo-Ad

കണ്ണൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥന് നേരെ തടവുകാരുടെ ആക്രമണം; മൂന്ന് പേർക്കെതിരെ കേസ്


കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയിൽ ഉദ്യോഗസ്ഥന് നേരെ തടവുകാരുടെ ആക്രമണം. സംഭവത്തിൽ മൂന്ന് തടവുകാർക്കെതിരെ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. തടവുകാരായ വിഷ്ണു, ആദർശ്, ബ്രഹ്മജിത്ത് എന്നിവർക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സെയ്ദലി അജ്സൽ എന്ന ജയിൽ ഉദ്യോഗസ്ഥന് നേരെയാണ് ആക്രമണമുണ്ടായത്. ജയിലർ നൽകിയ നിർദ്ദേശം അനുസരിക്കാൻ തയ്യാറാകാതിരുന്ന തടവുകാർ, ഉദ്യോഗസ്ഥന്റെ കഴുത്തിന് ഞെക്കിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നുവെന്ന് പോലീസിന്റെ എഫ്.ഐ.ആറിൽ പറയുന്നു. ഉദ്യോഗസ്ഥന്റെ പരാതിയിൽ പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.



Previous Post Next Post