കണ്ണൂർ : രണ്ട് ദിവസം നീണ്ടു നിൽക്കുന്ന,2026 വർഷത്തെ കണ്ണൂർ ജില്ലാ റോളർ സ്കേറ്റിങ്ങ് മത്സരങ്ങൾക്ക് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം പരിസരത്ത് തുടക്കമായി. വ്യത്യസ്ത പ്രായ കാറ്റഗറിയിൽ , വിവിധവിഭാഗങ്ങളിലായി ആൺ കുട്ടികളുടെയും , പെൺ കുട്ടികളുടെയും , വിഭാഗങ്ങളിൽ 213 കുട്ടികളാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്നമത്സരങ്ങളിൽ മാറ്റുക്കുന്നത്. സ്പീഡ് സ്കേറ്റിങ്ങ് , ഇൻ - ലൈൻ സ്കേറ്റിങ്ങ് , റോളർ ഹോക്കി , ആർട്ടിസ്റ്റിക് സ്കേറ്റിങ്ങ്, റോഡ് സ്കേറ്റിങ്ങ് , ഡൗൺഹിൽസ് ,എന്നിങ്ങനെയാണ് മത്സരം . റിങ്ക് ഇന മത്സരങ്ങൾ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിനടുത്ത സിമൻ്റഡ് കോർട്ടിലും , റോഡ് ഇന മത്സരങ്ങൾ സ്റ്റേഡിയത്തിനടുത്തുള്ള പുതിയ നാഷണൽ ഹൈവേ പരിസരത്തും ആണ് നടക്കുക. 2026 ഒക്ടോബർ 24 മുതൽ പെരുമ്പാവൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന റോളർ സ്കേറ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കണ്ണൂർ ജില്ലാ ടീമിനെ ഈ മത്സരങ്ങളിൽ നിന്നാണ് തെരഞ്ഞെടുക്കുക . കണ്ണൂർ , തലശ്ശേരി , ശ്രീകണ്ഠാപുരം, മാഹി, പയ്യന്നൂർ, തളിപ്പറമ്പ , കൂത്തുപറമ്പ്, മട്ടന്നൂർ, അഴീക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കൂടുതൽ പേർ പങ്കെടുക്കുന്നത്. കണ്ണൂർ ജില്ലാ സ്പോർട്സ്കൗൺസിൽ പ്രസിഡൻ്റ് P.M.അഖിൽ മത്സരങ്ങൾ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ റോളർ സ്കേറ്റിങ്ങ് അസോസിയേഷൻ പ്രസിഡൻ്റ് K.V. ഗോകുൽ ദാസ് അധ്യക്ഷതവഹിച്ചു സംസ്ഥാന ജോയിൻ്റ് സെക്രട്ടറി M. പ്രകാശൻ, ജില്ലാ സെക്രട്ടറി - ഇൻ - ചാർജ്ജ് ജിഗീഷു കുന്നത്ത്, സീനിയർ വൈസ്. പ്രസിഡൻ്റ് ടി.അനിൽ കുമാർ, വൈസ്. പ്രസിഡൻ്റ് സൽമ പ്രദീപ്, എന്നിവർ സംസാരിച്ചു . റോഡ് മത്സരങ്ങൾ ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 8.30 ന് കെ.എ.പി.നാലാം ബറ്റാലിയൻ കമാണ്ടൻ്റ് യു. പ്രേമൻ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിക്കും .
