കണ്ണൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി അംഗവും അഞ്ചരക്കണ്ടി റോഡിലെ കോട്ടക്കൽ ആര്യവൈദ്യശാല ഉടമയുമായ സി. പുഷ്പജയുടെ വിയോഗത്തിൽ അനുശോചിച്ച് ചക്കരക്കല്ലിൽ ഹർത്താൽ ആചരിക്കുന്നു. ഞായറാഴ്ച രാവിലെ മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ചക്കരക്കൽ ടൗണിലെ കടകമ്പോളങ്ങൾ അടച്ചാണ് അനുശോചനം രേഖപ്പെടുത്തുന്നത്.
വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കരക്കൽ യൂണിറ്റ് ഭാരവാഹികളാണ് ഹർത്താൽ ആഹ്വാനം ചെയ്തത്. പുഷ്പജയുടെ നിര്യാണത്തിൽ സംഘടനയുടെ ഭാരവാഹികളും മേഖലയിലെ വ്യാപാരികളും അനുശോചനം രേഖപ്പെടുത്തി.
