Zygo-Ad

കണ്ണൂരിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതി എറണാകുളത്ത് പിടിയിൽ


കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപത്തുനിന്നും സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളഞ്ഞ കേസിൽ യുവാവ് പിടിയിൽ. പാലക്കാട് സ്വദേശിയായ എസ്. ആദിത്യനെയാണ് (23) കണ്ണൂർ സിറ്റി പോലീസ് എറണാകുളത്തുനിന്ന് പിടികൂടിയത്.

കഴിഞ്ഞ ഓഗസ്റ്റ് 11-നായിരുന്നു കേസിനാസ്പദമായ സംഭവം. മൈത്രി മെഡിക്കൽസ് ഉടമ സി.എം. ഷംഷീറിന്റെ സ്കൂട്ടറാണ് കടയുടെ മുൻവശത്തുനിന്ന് മോഷ്ടിക്കപ്പെട്ടത്. സ്കൂട്ടറിനൊപ്പം അതിലുണ്ടായിരുന്ന 2000 രൂപ വിലവരുന്ന മരുന്നുകളും നഷ്ടപ്പെട്ടിരുന്നു.

കണ്ണൂർ സിറ്റി എസ്. എച്ച്. ഒ. വൈഷ്ണവ് രാമചന്ദ്രന്റെ നേതൃത്വത്തിൽ എസ്. ഐ. സജീവൻ, സിവിൽ പോലീസ് ഓഫീസർമാരായ മിഥുൻ, അനീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്.



Previous Post Next Post