കണ്ണൂർ: റെയിൽപാളത്തിലെ അറ്റകുറ്റപ്പണികൾ കാരണം കണ്ണൂർ - എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിൻ സർവീസിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. 16306 നമ്പർ കണ്ണൂർ - എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ഇന്ന് തൃശൂർ വരെ മാത്രമേ സർവീസ് നടത്തുകയുള്ളൂ. തൃശൂരിനും എറണാകുളത്തിനുമിടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കി.
കൂടാതെ, 16348 നമ്പർ മംഗളൂരു സെൻട്രൽ - തിരുവനന്തപുരം എക്സ്പ്രസ് ട്രെയിൻ ഇന്ന് പുറപ്പെടാൻ ഒരു മണിക്കൂർ വൈകുമെന്നും റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കുന്നു. യാത്രക്കാർ ട്രെയിൻ സമയക്രമത്തിലെ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
