Zygo-Ad

വിവാഹസൽക്കാരത്തിനിടെയുണ്ടായ തർക്കത്തിൽ മധ്യവയസ്കൻ മരിച്ച സംഭവം: ഒരാൾ അറസ്റ്റിൽ

 


കണ്ണൂർ: വിവാഹസൽക്കാര വീട്ടിലുണ്ടായ തർക്കത്തിനിടെ മർദ്ദനമേറ്റ് കണ്ണൂർ പള്ളിക്കുന്ന് സ്വദേശി പി.പി. സുമേശൻ മരിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. പള്ളിക്കുന്ന് സ്വദേശിയായ വി.പി. ശരത്തിനെയാണ് പോലീസ് പിടികൂടിയത്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.



Previous Post Next Post