കണ്ണൂർ പള്ളിക്കുന്ന് രാജീവ് നഗർ കോളനിക്ക് സമീപത്തെ മാധവാലയത്തിൽ പി സുമേശൻ (55) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 3.30 നാണ് ബന്ധുവിന്റെ വീട്ടിൽ ഏറ്റുമുട്ടലുണ്ടായത്. തിരിച്ച് സ്വന്തം വീട്ടിലെത്തിയ സുമേശൻ ഛർദ്ദിച്ച് കുഴഞ്ഞു വീണതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.