കണ്ണൂർ പള്ളിക്കുന്നിൽ മില്ലുടമയായ സുമേഷിന്റെ മരണത്തിൽ പ്രതികൾക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. തലയ്ക്ക് ഏറ്റടിയെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഞായറാഴ്ച വൈകിട്ട് നടന്ന വിവാഹ സൽക്കാരത്തിനിടയിലുണ്ടായ അടിപിടിയിലാണ് സുമേഷിന് പരിക്കേറ്റത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള അന്വേഷണം എ.സി.പി എം.പി ആസാദ്, ടൗൺ ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പത്ത് എന്നിവരുടെ നേതൃത്വത്തിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
