കണ്ണൂർ ചാലയിലെ ലോഡ്ജിലും ഇരിവേരിയിലെ വീട്ടിലും പോലീസ് നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. പതിനേഴ് പോയിന്റ് ഒൻപത് ആറ് ഗ്രാം എംഡിഎംഎയുമായി യുവതിയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉൾപ്പെടെ ഏഴ് പേർ പോലീസ് പിടിയിലായി. എടക്കാട് പോലീസും ചക്കരക്കല്ല് പോലീസും ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
ചാലയിലുള്ള ഒരു ലോഡ്ജിൽ എടക്കാട് പോലീസ് നടത്തിയ റെയ്ഡിലാണ് പതിനഞ്ച് പോയിന്റ് ഒൻപത് ആഞ്ച് അഞ്ച് ഗ്രാം എംഡിഎംഎ പിടികൂടിയത്. ഇരിവേരി പനേരിച്ചാൽ സ്വദേശി കെ കെ സഹീദ്, കാടാച്ചിറ കോട്ടൂർ സ്വദേശി എ കെ ഷമീൽ, ഏഴര സ്വദേശി ടി പി ഷിഫാദ്, മലപ്പുറം മുണ്ടുപറമ്പ് സ്വദേശി കെ പി സഞ്ജീത്, മുഴപ്പിലങ്ങാട് സ്വദേശി എ കെ ഷുഹൂൽ, എറണാകുളം വൈറ്റില സ്വദേശിനി എം ഐശ്വര്യ എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയെയുമാണ് എടക്കാട് പോലീസ് പിടികൂടിയത്. പ്രതികളുടെ പക്കൽ നിന്നും ഡിജിറ്റൽ ത്രാസ്, ഗ്ലാസ് കുഴൽ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ ഒന്നാം പ്രതിയായ സഹീദിന്റെ ഇരിവേരിയിലുള്ള വീട്ടിൽ ചക്കരക്കല്ല് പോലീസും ഡാൻസാഫ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ ഒന്ന് പോയിന്റ് ഒൻപത് ഒൻപത് അഞ്ച് ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തു.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി വി വിജയ ഭരത് റെഡ്ഡി, കണ്ണൂർ എസിപി ആസാദ് എം പി എന്നിവരുടെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. എടക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുബിൻ പി ജിമ്മിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നിഷാദ് കെ, സിപിഒമാരായ പ്രത്യുഷ്, നിതിൻ കെ വി, സുഗിഷ, ബിജിൽ; ചക്കരക്കല്ല് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ ശ്രീരാഗിന്റെ നേതൃത്വത്തിൽ എസ്ഐ നിധിൻ; ഡാൻസാഫ് സ്ക്വാഡ് എസ്ഐ ഷജീമിന്റെ നേതൃത്വത്തിൽ സിപിഒമാരായ അഷ്റഫ്, പ്രബീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
