Zygo-Ad

പോലീസുകാരന്റെ വീട്ടുടമസ്ഥതയിലുള്ള കാറിന് നേരെ അതിക്രമം; ഡോർ ഗ്ലാസ് അടിച്ചുതകർത്തു


മട്ടന്നൂർ (കണ്ണൂർ): പോലീസുകാരന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിലെ സിവിൽ പോലീസ് ഓഫീസർ ഡ്രൈവറും കീഴല്ലൂർ പാലയോട് മാപ്പിളാർക്കുന്ന് സ്വദേശിയുമായ കെ. രതീഷിന്റെ കാറാണ് അക്രമികൾ തകർത്തത്.

വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ ഗ്ലാസുകൾ അക്രമികൾ അടിച്ചുതകർക്കുകയായിരുന്നു. സംഭവത്തിൽ കെ. രതീഷ് മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Previous Post Next Post