Zygo-Ad

എക്സൈസിന്റെ ലഹരി വിരുദ്ധ പ്രചാരകൻ സമീർ ധർമ്മടത്തിന് സംസ്ഥാന പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം


കണ്ണൂർ: എക്സൈസ് വകുപ്പിന്റെ ലഹരി വിരുദ്ധ പ്രചാരകനായ സമീർ ധർമ്മടത്തിന് സംസ്ഥാന എക്സൈസ് കലാകായികമേളയിലെ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. കൊല്ലത്ത് വെച്ച് നടന്ന 22-ാമത് സംസ്ഥാന എക്സൈസ് കലാകായികമേളയിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

നിലവിൽ പിണറായി റേഞ്ച് എക്സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയാണ് സമീർ ധർമ്മടം. ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സജീവമായ ഇദ്ദേഹത്തിന് സംസ്ഥാനതലത്തിൽ ലഭിച്ച ഈ അംഗീകാരം സഹപ്രവർത്തകർക്കും നാടിനും അഭിമാനമായി.



Previous Post Next Post