തളിപ്പറമ്പ് (കണ്ണൂർ): കണ്ണൂർ തളിപ്പറമ്പിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി (MDMA) യുവാവ് അറസ്റ്റിലായി. പെരുവളത്ത്പറമ്പ് സ്വദേശി സാജിദാണ് പിടിയിലായത്.
ഇയാളുടെ പക്കൽ നിന്നും 24 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. പ്രദേശത്ത് ലഹരിമരുന്ന് വിൽപ്പനയും കടത്തും തടയുന്നതിന്റെ ഭാഗമായി പോലീസ് നടത്തിവരുന്ന പ്രത്യേക പരിശോധനയിലാണ് പ്രതി പിടിയിലായത്. സംഭവത്തിൽ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു.
