Zygo-Ad

കണ്ണൂർ കരിവെള്ളൂരിൽ ദേശീയപാതയിലെ പാലങ്ങൾക്കിടയിലൂടെ ലോറി പുഴക്കരയിലേക്ക് മറിഞ്ഞു


കരിവെള്ളൂർ (കണ്ണൂർ): ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കരിവെള്ളൂർ പാലത്തരയിൽ നിയന്ത്രണം വിട്ട ലോറി പാലങ്ങൾക്കിടയിലൂടെ പുഴക്കരയിലേക്ക് മറിഞ്ഞു. പഴയ പാലത്തിനും പുതുതായി നിർമ്മാണത്തിലിരിക്കുന്ന പാലത്തിനും ഇടയിലുള്ള ഭാഗത്തുകൂടിയാണ് ലോറി താഴേക്ക് പതിച്ചത്.

അപകടവിവരമറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ദേശീയപാത നിർമ്മാണ മേഖലകളിൽ ആവശ്യമായ സുരക്ഷാ ബാരിക്കേഡുകളും മുന്നറിയിപ്പ് ബോർഡുകളും ഇല്ലാത്തത് ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നതായി പ്രദേശവാസികൾ ആരോപിക്കുന്നു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.



Previous Post Next Post