തളിപ്പറമ്പ്: അനധികൃതമായി വയലിൽ കയറിയത് ചോദ്യം ചെയ്ത സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസ് എടുത്തു. ചിറക്കൽ കാഞ്ഞിരത്തറയിലെ കുലോത്ത് വളപ്പിൽ പ്രസന്നകുമാരിയുടെ പരാതിയിലാണ് പോലീസ് നടപടി. ആന്തൂർ കാവിന് സമീപത്തെ കണ്ടൻ ഹൗസിൽ കണ്ടൻ ഉത്തമൻ, കണ്ടൻ ശാന്ത എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മെയ് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രസന്നകുമാരിയുടെ ഉടമസ്ഥതയിലുള്ള കമ്പിക്കടവ് നെരിയാടി പുളിയാംപറമ്പിലെ വയലിൽ പ്രതികൾ അനാധികൃതമായി പ്രവേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിലുള്ള മുൻവൈരാഗ്യം കാരണം പ്രതികൾ പ്രസന്നകുമാരിയുടെ മുഖത്തും മേൽച്ചുണ്ടിലും നെറ്റിയിലും മാന്തി പരിക്കേൽപ്പിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
