കണ്ണൂർ: 2025 അധ്യയന വർഷത്തെ മികച്ച റോവർ ആൻഡ് റേഞ്ചർ യൂണിറ്റിനുള്ള സി.എം. ഷീൽഡ് പുരസ്‌കാരം കൂടാളി ഹയർ സെക്കൻഡറി സ്‌കൂൾ സ്വന്തമാക്കി.
റോവർ സ്‌കൗട്ട് ലീഡർ നിതീഷ് മാസ്റ്റർ, സ്‌കൗട്ട് സ്റ്റേറ്റ് ഓർഗനൈസിംഗ് കമ്മീഷണർ ജി.കെ. ഗിരീഷിൽ (LT-S) നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. സാമൂഹിക സേവന രംഗത്തും സ്‌കൗട്ട് ആൻഡ് ഗൈഡ്സ് പ്രവർത്തനങ്ങളിലും സ്കൂൾ റോവർ യൂണിറ്റ് കാഴ്ചവെച്ച മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് അംഗീകാരം.
