Zygo-Ad

കണ്ണൂർ പുതിയതെരുവിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് പണം കവർന്ന കേസിലെ പ്രതി അറസ്റ്റിൽ


കണ്ണൂർ: പുതിയതെരുവിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ നിന്ന് പട്ടാപകൽ പണം കവർന്ന കേസിൽ പ്രതി പോലീസിന്റെ പിടിയിലായി. ശിവപുരം സ്വദേശി വി.സി. ഹാരിസ് ആണ് അറസ്റ്റിലായത്. വാഹനത്തിൽ സൂക്ഷിച്ചിരുന്ന 1,20,000 രൂപ കവർന്ന കേസിലാണ് നടപടി.

തലശ്ശേരി പപ്പൻ പീടികയ്ക്ക് സമീപത്തു നിന്നാണ് പ്രതിയെ വളപട്ടണം പോലീസ് സംഘം പിന്തുടർന്ന് പിടികൂടിയത്. കേസിൽ ഹാരിസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.


Previous Post Next Post